ഒരു പുതിയ തുടക്കം | A new begining



ചെറിയ ഒരു ശ്രമമാണ്, മലയാളത്തിൽ ശാസ്ത്ര, സാങ്കേതിക എഴുത്തുകളും വാർത്തകളും എല്ലാവർക്കും ലഭ്യമാകുന്ന തരത്തിൽ ആവുന്നത്ര ലളിതമായി അവതരിപ്പിക്കുകയാണ് ഈ ബ്ലോഗിലൂടെ ഉദ്ദേശിക്കുന്നത്. പരമാവധി ചുരുക്കി, കടുകട്ടി വാക്കുകളുപയോഗിക്കാതെ, വസ്തുതാപരമായി എഴുതണമെന്നാണ് ആഗ്രഹം. സാങ്കേതിക വാർത്തകളെന്നാൽ ഗാഡ്ജറ്റ് റിവ്യൂ മാത്രമല്ലെന്നും, രാഷ്ട്രീയവും സാമൂഹികവുമായ തലങ്ങൾ അതിനുണ്ടെന്നും ഉറച്ച് വിശ്വസിക്കുന്നു. technopolitics അഥവാ സാങ്കേതിക വിദ്യയുടെ രാഷ്ട്രീയം ഏറെ പ്രസക്തമായ കാലമാണ്. ആ വിശ്വാസത്തിൽ അടിയുറച്ച് നിന്ന് കൊണ്ടായിരിക്കും ബ്ലോഗെഴുത്ത്. വായിക്കണം, തെറ്റുകൾ ചൂണ്ടിക്കാട്ടണം, ഉപദേശങ്ങൾ നൽകണം.

അരുൺ
ജൂൺ 16

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌