ശാസ്ത്രം സാങ്കേതികം പോഡ്കാസ്റ്റ്
നമ്മടെ മലയാളത്തിലെ മാധ്യമങ്ങൾക്ക് ഒരു ചെറിയ പ്രശ്നമുണ്ട്, രാഷ്ട്രീയമാണ് വാർത്ത, അതിനപ്പുറമുള്ളതിനൊന്നും പലപ്പോഴും ഇടം കിട്ടാറില്ല, ടെക് വാർത്തയൊക്കെ ഉണ്ടെങ്കിലും അത് പലപ്പോഴും പുതിയ ഗാഡ്ജറ്റുകളുടെ റിവ്യൂവും, കമ്പനി വാർത്തകളുമൊക്കെയായി ചുരുങ്ങുന്നുണ്ട്. എന്നാൽ ഈ മൂലയ്ക്കൊതുങ്ങുന്ന ആ വാർത്തകൾക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ടെക് ലോകത്തെയും ശാസ്ത്ര ലോകത്തെയും കുഞ്ഞു മിടിപ്പുകൾ നാളെ ലോകം മാറ്റി മറിക്കാൻ പോന്നവയാണ്. വരും കാലങ്ങളിൽ ഈ വാർത്തകൾക്ക് കൂടുതൽ ഇടം കിട്ടുമായിരിക്കാം എന്നാൽ ഇത് അതില്ല. അത് കൊണ്ട് നിങ്ങൾ അറിയേണ്ട...നമ്മളറിയേണ്ട പലപ്പോഴും മുഖ്യധാരയിൽ മൂലയ്ക്കായി പോകുന്ന വാർത്തകൾക്കായി ഒരു കുഞ്ഞു പോഡ്കാസ്റ്റ് തുടങ്ങുകയാണ്. പരിമിതികൾ ഒരുപാടുണ്ട് പറ്റാവുന്നത്ര ലളിതമായി കാര്യങ്ങൾ പറയാനാണ് ശ്രമം,, ബഹിരാകാശം മുതൽ ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയർ വരെ ഒരുപാട് കാര്യങ്ങളുണ്ട് നമ്മുക്ക് സംസാരിക്കാൻ.... അപ്പോൾ ഉടൻ വരുന്നു....ശാസ്ത്രം സാങ്കേതികം......
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ