കഥയില്ലാ കഥ - ഒന്നാം ഭാഗം - 'ഓൻ'
ഇനിയെഴുതാൻ പോകുന്നത് കഥയില്ലാത്തവന്റെ കഥയാണ്. ഒരു കഥയുമില്ലാത്ത ഒരുവന്റെ കഥ. ആ കഥ ഈ കഥ കഥയില്ലാ കഥ. കാണാ കഥ. കേൾക്കാ കഥ എഴുതാകഥ പറയാ കഥ അറിയാ കഥ കഥയില്ലാകഥ കഥ തുടങ്ങുന്ന് കണ്ണൂര് നിന്നാണ് കണ്ണൂരെന്ന് പറഞ്ഞാ അതന്നെ വെട്ടിനും കുത്തിനും ‘ പേരുകേട്ട ‘ കണ്ണൂര് നിന്ന്. ഒരുവൻ അവനെക്കാൾ ഭാരമുള്ള ഒരു ബാഗും തൂക്കി നടക്കുവാണ്… കഥാ നായകൻ. അല്ല നായകനല്ല. അതെന്തായാലുമല്ല. തൽക്കാലം നമ്മുക്കിവനെ ഓൻ എന്ന് മാത്രം വിളിക്കാം.. ഓനാള് ജോറാണ് കേട്ടുവാ. ഭയങ്കരനാണവൻ. ഓടാനും ചാടാനും പണ്ടേ മോശാണ്. മാർക്കൊക്കെ വാങ്ങുവേലും പ്രായോഗിക ബുദ്ധി ഒരു വല്ലാത്ത ബുദ്ധിയാണ്. ചെലപ്പോ ഞെട്ടിക്കും..അല്ലാത്തപ്പോ….അപ്പഴും ഞെട്ടിക്കും…. ഓൻ ഇങ്ങനെ ബാഗും തൂക്കി നിൽക്കുവാണ്. ബാഗെന്ന് വച്ചാൽ ഒരൊന്നൊന്നര ബാഗാണ് കേട്ടുവാ.. അകത്ത് വാദ്യമാണ്. ന്ന് വച്ച് ആള് വല്യ വാദ്യക്കാരനാണെന്ന് വിചാരിക്കരുത്. വാദ്യമറിയാം. അൽപ്പസ്വൽപ്പം വായിക്കും പക്ഷേ അത്ര തെളിച്ചമൊന്നുമില്ല. മത്സരം കഴിഞ്ഞുള്ള വരവാണ്. സ്വാഭാവികമായും രണ്ടാമനാണ്. ഈ ഒന്നാമനാവുക നടക്കാത്ത പരിപാടിയാണേ.. പക്ഷേ ഇതിൽ രണ്ടാമതായിപ്പോയതിന്റ...